20.11.1951 ൽ എം.പി.സി. സൊസൈറ്റി ആയി രജിസ്റ്റർ ചെയ്‌ത് 26.12.1979 ൽ ബേങ്കായി പ്രവർത്തനം ആരംഭിച്ചു. സ്ഥാപക പ്രസിഡണ്ട് ജി.ഇ.അബ്‌ദുൾ റഹ്മാൻ തുടർന്ന് കെ.കെ.രാഘവ പൊതുവാൾ, കെ.പി.സി.നാരായണ പൊതുവാൾ, കെ.പത്മനാഭൻ, പി.വി.ബാലൻ, കെ.വി.രാമ മാരാർ, പി.പി.കുഞ്ഞിക്കണ്ണ പൊതുവാൾ പച്ച കൃഷ്ണൻ എന്നിവർ പ്രസിഡണ്ടുമാരായി.
പി.എം.അസൈനാർകുട്ടി, കെ.വി.രാമ മാരാർ, ടി.മാധവൻ, കെ.രാമകൃഷ്ണൻ, വി.ചന്ദ്രശേഖരൻ എന്നിവർ സെക്രട്ടറിമാരായിരുന്നു. ബേങ്കിൻ്റെ മുൻ വൈസ് പ്രസിഡണ്ടുമാർ ശ്രീ.എം.എം.കുഞ്ഞപ്പൻ മാസ്റ്റർ, പി.പി.ശ്രീധരൻ എന്നിവരായിരുന്നു. ബേങ്കിൻ്റെ വായ്‌പ വിതരണം വര്ധിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിൽ ഇടപാടുകാരുടെ സഹകരണത്താൽ ലക്ഷ്യം കൈവരിക്കുവാൻ സാധിക്കാറുണ്ട്. 20% ലാഭവിഹിതം നൽകിവരുന്നു.